Thursday, January 3, 2019

വ​നി​താ​ ​ക്രി​ക്ക​റ്റ​ര്‍​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ ​അ​വാ​ര്‍​ഡ് സ്‌മൃതി മന്ദാനയ്ക്ക്




ദു​ബാ​യ്:​ ​ഇ​ന്ത്യ​ന്‍​ ​ഓ​പ്പ​ണ​ര്‍​ ​സ്മൃ​തി​ ​മ​ന്ദാ​ന​ ​ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍​ ​ക്രി​ക്ക​റ്റ് ​കൗ​ണ്‍​സി​ലി​ന്റെ​ ​വ​നി​താ​ ​ക്രി​ക്ക​റ്റ​ര്‍​ ​ഒ​ഫ് ​ദ​ ​ഇ​യ​ര്‍​ ​അ​വാ​ര്‍​ഡ് ​(​ ​റേ​ച്ച​ല്‍​ ​ഹേ​ഹോ​ ​ഫ്ലി​ന്റ് ​പു​ര​സ്കാ​രം​)​ ​സ്വ​ന്ത​മാ​ക്കി.​ ​

ഏ​ക​ദി​ന​ത്തി​ലെ​ ​ക​ഴി​ഞ്ഞ​ ​വ​ര്‍​ഷ​ത്തെ​ ​മി​ക​ച്ച​ ​താ​ര​ത്തി​നു​ള്ള​ ​പു​ര​സ്കാ​ര​വും​ ​സ്‌മൃ​തി​യ്ക്കാ​ണ്.​ ​
നി​ല​വി​ല്‍​ ​ഏ​ക​ദി​ന​ ​റാ​ങ്കിം​ഗി​ല്‍​ ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ് ​സ്മൃ​തി.2018​ല്‍​ ​ക​ളി​ച്ച​ 12​ ​ഏ​ക​ദി​ന​ങ്ങ​ളി​ല്‍​ ​നി​ന്ന് 669​ ​റ​ണ്‍​സും​ 25​ ​ട്വ​ന്റി​-20​ ​ക​ളി​ല്‍​ ​നി​ന്നാ​യി​ 622​ ​റ​ണ്‍​സും​ ​ഇ​ടം​കൈ​ ​ബാ​റ്ര് ​വു​മ​ണാ​യ​ ​സ്മൃ​തി​ ​നേ​ടി.​ 66.90​ ​ആ​ണ് ​സ്‌​മൃ​തി​യു​ടെ​ ​ശ​രാ​ശ​രി.​ 130.67​ ​ആ​ണ് ​ട്വ​ന്റി​-20​യി​ല്‍​ ​മും​ബ​യ് ​താ​ര​ത്തി​ന്റെ​ ​സ്ട്രൈ​ക്ക്​ ​റേ​റ്ര്
.​ ​ഐ.​സി.​സി​യു​ടെ​ ​മി​ക​ച്ച​ ​താ​ര​ത്തി​നു​ള്ള​ ​പു​ര​സ്കാ​രം​ ​നേ​ടു​ന്ന​ ​ര​ണ്ടാ​മ​ത്തെ​ ​താ​ര​മാ​ണ് ​സ്‌​മൃ​തി.​ 

രമാകാന്ത് അച്‌രേക്കർ അന്തരിച്ചു



ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ആദ്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈ ആഭ്യന്തര ക്രിക്കറ്റിലെ പരിശീലകരിൽ അതികായനായിരുന്നു അച്‌രേക്കർ. സച്ചിൻ ലോകത്തിലെ ഏറ്റവും മികച്ച  ബാറ്റിങ് പ്രതിഭയായതിനു പിന്നിൽ നിർണായക പങ്കു വഹിച്ചത് അച്‌രേക്കറാണ്. 
കരിയറിൽ ഒരേയൊരു ഫസ്റ്റ് ക്ലാസ് മൽസരം മാത്രം കളിച്ചിട്ടുള്ള അച്‌രേക്കർ പിന്നീടു പരിശീകലനെന്ന നിലയിലാണു പ്രശസ്തനായത്. 1999കളുടെ അവസാനം അസുഖബാധിതനാകുന്നതുവരെ നാലു പതിറ്റാണ്ടോളം പരിശീലകനായി സേവനം ചെയ്തു. ചന്ദ്രകാന്ത് പണ്ഡിറ്റ്, വിനോദ് കാംബ്ലി, സഞ്ജയ് ബംഗാർ, ബൽവീന്ദർ സിങ് സന്ധു, ലാൽചന്ദ് രജ്പുത്ത്, സമീർ ഡിഗെ, പരസ് മാംബ്രെ, പ്രവീൺ ആംറെ, രമേഷ് പൊവാർ, അജിത് അഗാർക്കർ തുടങ്ങിയ നിരവധി ഇന്ത്യൻ കളിക്കാരുടെ പരിശീലകനായിരുന്നു അദ്ദേഹം.
രാജ്യം 1990ൽ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു. ക്രിക്കറ്റ് രംഗത്തുനിന്ന് ഈ ബഹുമതി നേടുന്ന മൂന്നാമത്തെ മാത്രം വ്യക്തിയായിരുന്നു അന്ന് അദ്ദേഹം. പത്മശ്രീ നൽകിയും രാജ്യം അദ്ദേഹത്തിന്റെ സേവനത്തെ ആദരിച്ചിട്ടുണ്ട്.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി പീഡിപ്പിച്ച ചെയ്ത കേസില്‍ പുരോഹിതനെ അറസ്റ്റ് ചെയ്തു




അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി പുരോഹിതന്‍ ബലാല്‍സംഗത്തിനിരയാക്കിയത്. 30 വയസ്സുള്ള പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്.

 ആത്മീയ പാഠങ്ങള്‍ പറഞ്ഞു തരാമെന്ന വ്യാജേന ഇയാള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞു വെക്കുകയായിരുന്നു.
ഡിസംബര്‍ 24 നാണ് യുവതി അയോധ്യയിലെത്തിയത്. പിന്നീട് പുരോഹിതന്‍ പലതവണ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇവര്‍ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി 

രക്ഷിക്കുകയും ചെയ്യുകയായിരുന്നു.അയോധ്യയിലെ മുതിര്‍ന്ന പുരോഹിതരില്‍ ഒരാളാണ് കൃഷ്ണ ഭട്ടാചാര്യ. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഹര്‍ത്താല്‍ സംഘര്‍ഷം; വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു...





തൃശൂര്‍: വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി – എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെ വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഭവം.
 രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം.
സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.  
 വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു.

 ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്റെ ശരീരവണ്ണം കാര്യമാക്കാത്തവര്‍ എന്നെ അഭിനയിപ്പിച്ചാല്‍ മതിയെന്ന് സ്വാതി



ആമേന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് സ്വാതി റെഡ്ഡി. വികാസുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ഈ കൊച്ചു സുന്ദരി. എന്നാല്‍ മടങ്ങിവരവില്‍ സ്വാതിയ്ക്ക് ചിലത് പറയാനുണ്ട്.

തന്റെ രീതികള്‍ അംഗീകരിക്കുന്നവര്‍ മാത്രം തന്നെ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് സ്വാതി റെഡ്ഡി പറയുന്നത്. പ്രത്യേകിച്ചും ശരീരവണ്ണത്തിന്റെ കാര്യം വരുമ്പോള്‍. ഈ ഒരു മാസം കൊണ്ട് സ്വാതി അല്‍പം വണ്ണം വച്ചിട്ടുണ്ടത്രെ. അത് കാര്യമാകാത്തവര്‍ക്കൊപ്പം അഭിനയിക്കാനാണ് നടിയ്ക്ക് താത്പര്യം.


ചില സംവിധായകര്‍ കഥയുമായി സമീപിച്ചിട്ടുണ്ട്. അവരോട് കാര്യം പറഞ്ഞു. ശരീര വണ്ണം അവര്‍ക്ക് പ്രശ്‌നമല്ലത്രെ. 31കാരിയായ സ്വാതി തെലുങ്കിലായാലും തമിഴിലായാലും മലയാളത്തിലായാലും തനിക്കിണങ്ങുന്ന നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും എന്നാണ് പറയുന്നത്.
ഡേന്‍ജര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ സ്വാതി റെഡ്ഡി സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹിറ്റായത്. ആമേന്‍, നോര്‍ത്ത് 24 കാതം, മോസായിലെ കുതിര മീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് സ്വാതിയെ മലയാളികള്‍ക്ക് പരിചയം

രജനിയെക്കാളും അജിത്തിനെക്കാളും കേമന്‍ വിജയ്!മുന്‍ പിആര്‍ഒയുടെ പരമാര്‍ശനത്തിനെതിരെ തുറന്നടിച്ച് ദളപതി



ദളപതി വിജയുടെ സിനിമകള്‍ക്ക് ആരാധകര്‍ നല്‍കുന്ന സ്വീകരണം വാക്കുകള്‍ക്കതീതമാണ്. വിജയ് ചിത്രങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത സൂപ്പര്‍ താരത്തിന്റെ സിനിമകള്‍ക്ക് നല്‍കാറുണ്ട്. സമീപ കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം വിജയമായതും ഇക്കാരണംകൊണ്ടു തന്നെയാണ്. ആരാധകരോട് തനിക്കുളള സ്‌നേഹം വിജയും തിരിച്ചു പ്രകടിപ്പിക്കാറുമുണ്ട്.


അതുകൊണ്ടു തന്നെയാണ് ജനപ്രിയ താരമായി ദളപതി ഇപ്പോഴും കോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. മറ്റ് താരങ്ങളേക്കാള്‍ വലിയ സ്വീകാര്യത അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നു. തമിഴ്‌നാട്ടില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ രജനീകാന്ത്,അജിത്ത് തുടങ്ങിയവരും വിജയ്‌ക്കൊപ്പം മുന്നില്‍ നില്‍ക്കുന്നവരാണ്. അതേ സമയം മറ്റുളള താരങ്ങളെയെല്ലാം ബഹുമാനിച്ചും പിന്തുണച്ചുമാണ് വിജയ് തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്. അനാവശ്യമായ വിവാദങ്ങളില്‍പെടാതിരിക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം രജനീകാന്തിനെയും അജിത്തിനെതിരെയും പറഞ്ഞ മുന്‍ പിആര്‍ഒയെ വിജയ് ശാസിച്ചത് ശ്രദ്ധേയമായിരുന്നു.


വിജയുടെ പിആര്‍ഒ പറഞ്ഞത്

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ രജനിയും തല അജിത്തും വിജയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍ മാത്രമാണെന്നായിരുന്നു നിര്‍മ്മാതാവും മുന്‍ പിആര്‍ ഒയുമായ പിടി സെല്‍വകുമാര്‍ പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. രജനികാന്തിന്റെ താരപ്രഭ ഇപ്പോള്‍ വിജയ്ക്ക് താഴെയാണെന്നും അജിത്തും രജനിയും തമ്മിലാണ് ഇപ്പോഴത്തെ മല്‍സരമെന്നും സെല്‍വകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

വിജയ് പറഞ്ഞത്‌

വിജയുടെ മുന്‍ ചിത്രമായ പുലിയുടെ നിര്‍മ്മാതാവ് കൂടിയാണ് പിടി സെല്‍വകുമാര്‍. വിജയുടെ കരിയറിലെ എറ്റവും വലിയ പരാജയമായി കണക്കാക്കുന്ന പുലി നേട്ടമുണ്ടാക്കിയ സിനിമയാണെന്നും സെല്‍വകുമാര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം തന്റെ പേരില്‍ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും വിജയ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്





മുംബൈ: ഓംബുഡ്‌സ്മാന് മുന്നില്‍ പരാതി പ്രളയം ഒഴുകുകയാണ്. ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലാണ് നിലവില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 
പരാതികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം വര്‍ദ്ധനയാണ് ഇത്തവണ ഈ സാമ്പത്തിക വര്‍ഷമുണ്ടായിരിക്കുന്നത്

. അതായത്, നിലവില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് നഗരങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്്. എന്നാല്‍, ലഭിച്ച പരാതികളില്‍ ഏറെയും എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ്.

കൂടാതെ, നിലവില്‍ ലഭിച്ച പരാതികളില്‍ 57 ശതമാനവും ചെന്നൈ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നുളളതാണ്. എന്നാല്‍, ലഭിച്ച പരാതികളില്‍ 97 ശതമാനവും പരഹരിച്ചതായി ഓംബുഡ്‌സ്മാന്‍ അധികൃതര്‍ അറിയിച്ചു.