Showing posts with label MOVIE. Show all posts
Showing posts with label MOVIE. Show all posts

Thursday, January 3, 2019

എന്റെ ശരീരവണ്ണം കാര്യമാക്കാത്തവര്‍ എന്നെ അഭിനയിപ്പിച്ചാല്‍ മതിയെന്ന് സ്വാതി



ആമേന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് സ്വാതി റെഡ്ഡി. വികാസുമായുള്ള വിവാഹത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് ഈ കൊച്ചു സുന്ദരി. എന്നാല്‍ മടങ്ങിവരവില്‍ സ്വാതിയ്ക്ക് ചിലത് പറയാനുണ്ട്.

തന്റെ രീതികള്‍ അംഗീകരിക്കുന്നവര്‍ മാത്രം തന്നെ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് സ്വാതി റെഡ്ഡി പറയുന്നത്. പ്രത്യേകിച്ചും ശരീരവണ്ണത്തിന്റെ കാര്യം വരുമ്പോള്‍. ഈ ഒരു മാസം കൊണ്ട് സ്വാതി അല്‍പം വണ്ണം വച്ചിട്ടുണ്ടത്രെ. അത് കാര്യമാകാത്തവര്‍ക്കൊപ്പം അഭിനയിക്കാനാണ് നടിയ്ക്ക് താത്പര്യം.


ചില സംവിധായകര്‍ കഥയുമായി സമീപിച്ചിട്ടുണ്ട്. അവരോട് കാര്യം പറഞ്ഞു. ശരീര വണ്ണം അവര്‍ക്ക് പ്രശ്‌നമല്ലത്രെ. 31കാരിയായ സ്വാതി തെലുങ്കിലായാലും തമിഴിലായാലും മലയാളത്തിലായാലും തനിക്കിണങ്ങുന്ന നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയിക്കും എന്നാണ് പറയുന്നത്.
ഡേന്‍ജര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ സ്വാതി റെഡ്ഡി സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹിറ്റായത്. ആമേന്‍, നോര്‍ത്ത് 24 കാതം, മോസായിലെ കുതിര മീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് സ്വാതിയെ മലയാളികള്‍ക്ക് പരിചയം

രജനിയെക്കാളും അജിത്തിനെക്കാളും കേമന്‍ വിജയ്!മുന്‍ പിആര്‍ഒയുടെ പരമാര്‍ശനത്തിനെതിരെ തുറന്നടിച്ച് ദളപതി



ദളപതി വിജയുടെ സിനിമകള്‍ക്ക് ആരാധകര്‍ നല്‍കുന്ന സ്വീകരണം വാക്കുകള്‍ക്കതീതമാണ്. വിജയ് ചിത്രങ്ങള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത സൂപ്പര്‍ താരത്തിന്റെ സിനിമകള്‍ക്ക് നല്‍കാറുണ്ട്. സമീപ കാലത്തിറങ്ങിയ വിജയ് ചിത്രങ്ങളെല്ലാം വിജയമായതും ഇക്കാരണംകൊണ്ടു തന്നെയാണ്. ആരാധകരോട് തനിക്കുളള സ്‌നേഹം വിജയും തിരിച്ചു പ്രകടിപ്പിക്കാറുമുണ്ട്.


അതുകൊണ്ടു തന്നെയാണ് ജനപ്രിയ താരമായി ദളപതി ഇപ്പോഴും കോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്നത്. മറ്റ് താരങ്ങളേക്കാള്‍ വലിയ സ്വീകാര്യത അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്നു. തമിഴ്‌നാട്ടില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ രജനീകാന്ത്,അജിത്ത് തുടങ്ങിയവരും വിജയ്‌ക്കൊപ്പം മുന്നില്‍ നില്‍ക്കുന്നവരാണ്. അതേ സമയം മറ്റുളള താരങ്ങളെയെല്ലാം ബഹുമാനിച്ചും പിന്തുണച്ചുമാണ് വിജയ് തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്. അനാവശ്യമായ വിവാദങ്ങളില്‍പെടാതിരിക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം രജനീകാന്തിനെയും അജിത്തിനെതിരെയും പറഞ്ഞ മുന്‍ പിആര്‍ഒയെ വിജയ് ശാസിച്ചത് ശ്രദ്ധേയമായിരുന്നു.


വിജയുടെ പിആര്‍ഒ പറഞ്ഞത്

തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ രജനിയും തല അജിത്തും വിജയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍ മാത്രമാണെന്നായിരുന്നു നിര്‍മ്മാതാവും മുന്‍ പിആര്‍ ഒയുമായ പിടി സെല്‍വകുമാര്‍ പറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. രജനികാന്തിന്റെ താരപ്രഭ ഇപ്പോള്‍ വിജയ്ക്ക് താഴെയാണെന്നും അജിത്തും രജനിയും തമ്മിലാണ് ഇപ്പോഴത്തെ മല്‍സരമെന്നും സെല്‍വകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.

വിജയ് പറഞ്ഞത്‌

വിജയുടെ മുന്‍ ചിത്രമായ പുലിയുടെ നിര്‍മ്മാതാവ് കൂടിയാണ് പിടി സെല്‍വകുമാര്‍. വിജയുടെ കരിയറിലെ എറ്റവും വലിയ പരാജയമായി കണക്കാക്കുന്ന പുലി നേട്ടമുണ്ടാക്കിയ സിനിമയാണെന്നും സെല്‍വകുമാര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം തന്റെ പേരില്‍ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും വിജയ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2019 ലെ ആദ്യ സിനിമകള്‍, പ്രണവിന്റെയും നിവിന്റെയും മാസ് എന്‍ട്രി



2018 ന്റെ തുടക്കത്തില്‍ ഒരുപാട് സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അവസാനമെത്തിയപ്പോഴെക്കും ബിഗ് ബജറ്റിലൊരുക്കിയ ഒട്ടനവധി ചിത്രങ്ങളായിരുന്നു തിയറ്ററുകള്‍ കൈയടക്കിയത്. പുത്തന്‍ പ്രതീക്ഷകളുമായി 2019 പിറന്നതോടെ സിനിമാലോകത്തെ അത്ഭുതങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.
പുതിയ വര്‍ഷത്തില്‍ തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സിനിമ ഏതായിരിക്കും എന്നറിയാനുള്ള ആകാംഷയ്്ക്ക് വിട. പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി തുടങ്ങിയവരുടെ സിനിമകളായിരിക്കും ആദ്യം റിലീസ് ചെയ്യുന്നത്. അത്തരത്തില്‍ ഈ ജനുവരിയില്‍ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ ഇവയാണ്.

വിജയ് സൂപ്പറും പൗര്‍ണമിയും

തുടര്‍ച്ചയായി വിജയ സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ആസിഫ് അലിയാണ് നായകന്‍. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി രണ്ടാം ആഴ്ചയായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. കിടിലനൊരു ഫീല്‍ ഗുഡ് മൂവിയായിരിക്കും വിജയ് സൂപ്പറും പൗര്‍ണമിയും എന്നാണ് ആദ്യം മുതല്‍ പുറത്ത് വരുന്ന സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്.

പ്രാണ


നാളുകള്‍ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് പ്രാണ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ
ത്രില്ലര്‍ ഗണത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയും ജനുവരിയില്‍ റിലീസിനെത്തുകയാണ്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലുമായി ഒരേ സമയത്താണ് ചിത്രം നിര്‍മ്മിച്ചത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിങ്ങനെ നിരവധി പേരാണ് സിനിമയുടെ പിന്നണിയിലുള്ളത്. ഇന്ത്യയിലെ പ്രമുഖ ഛായഗ്രാഹകനായ പി സി ശ്രീറാമാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമം ശീറാം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ഡിങ്ക് സൗണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യയും പ്രാണയില്‍ പ്രയോഗിക്കുന്നുണ്ട്.

നീയും ഞാനും

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഷറഫുദീന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നീയും ഞാനും. എഴുത്തുകാരനും സംവിധായകനുമായ എകെ സാജന്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി രണ്ടാം ആഴ്ചയോടെ തിയറ്ററുകളിലേക്ക് എത്തും. ഷറഫുദീന് പുറമേ സിജു വില്‍സനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു സിത്താര നായികയായി അഭിനയിക്കുന്ന സിനിമ കിടിലനൊരു റോമന്റിക് ചിത്രമാണെന്നാണ് സൂചിപ്പിക്കുന്നത്

മിഖായേല്‍

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ യൂത്തന്മാരില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരങ്ങളില്‍ ഒരാള്‍ നിവിന്‍ പോളി ആയിരുന്നു. മലയാളത്തില്‍ ഒരു യുവതാരത്തിന് പോലും ലഭിക്കാത്ത ഭാഗ്യമായിരുന്നു ഒറ്റ സിനിമയിലൂടെ നിവിന് ലഭിച്ചത്. കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചായിരുന്നു നിവിന്റെ മാജിക്. ഈ വര്‍ഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍ ആണ് തിയറ്ററുകളിലേക്ക് എത്തുന്ന നിവിന്റെ ആദ്യ സിനിമ. ഇമോഷണല്‍ രംഗങ്ങളുള്ള കിടലിനൊരു ആക്ഷന്‍ ചിത്രമായിരിക്കും മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 18 സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. പ്രണവിന്റെ മാസ് ചിത്രമായിരിക്കുമെന്ന് സൂചനകള്‍ എല്ലാം ലഭിച്ചിരിക്കുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. പ്രണവിന്റെ ആദ്യ 2018 ജനുവരി 26 നായിരുന്നു റിലീസ് ചെയ്തത്. കൃത്യം ഒരു വര്‍ഷമെത്തിയപ്പോള്‍ അടുത്ത സിനിമയുമായി പ്രണവ് എത്തിയിരിക്കുകയാണ്.

മറ്റ് ഭാഷകളില്‍

മലയാളത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് സിനിമകളാണ് വരാനിരിക്കുന്നത്. തമിഴിലെ സ്ഥിതിയും ഏകദേശം അതുപോലെയാണ്. രജനികാന്തിന്റെ പേട്ട, അജിത്തിന്റെ വിശ്വാസം, വിനയ വിദേയ രാമ എന്നിങ്ങനെ നിരവധി അന്യഭാഷ ചിത്രങ്ങളാണ് ഈ മാസം റിലീസിനൊരുങ്ങുന്നത്.