Thursday, January 3, 2019

2019 ലെ ആദ്യ സിനിമകള്‍, പ്രണവിന്റെയും നിവിന്റെയും മാസ് എന്‍ട്രി



2018 ന്റെ തുടക്കത്തില്‍ ഒരുപാട് സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അവസാനമെത്തിയപ്പോഴെക്കും ബിഗ് ബജറ്റിലൊരുക്കിയ ഒട്ടനവധി ചിത്രങ്ങളായിരുന്നു തിയറ്ററുകള്‍ കൈയടക്കിയത്. പുത്തന്‍ പ്രതീക്ഷകളുമായി 2019 പിറന്നതോടെ സിനിമാലോകത്തെ അത്ഭുതങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.
പുതിയ വര്‍ഷത്തില്‍ തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സിനിമ ഏതായിരിക്കും എന്നറിയാനുള്ള ആകാംഷയ്്ക്ക് വിട. പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി തുടങ്ങിയവരുടെ സിനിമകളായിരിക്കും ആദ്യം റിലീസ് ചെയ്യുന്നത്. അത്തരത്തില്‍ ഈ ജനുവരിയില്‍ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍ ഇവയാണ്.

വിജയ് സൂപ്പറും പൗര്‍ണമിയും

തുടര്‍ച്ചയായി വിജയ സിനിമകള്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ആസിഫ് അലിയാണ് നായകന്‍. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി രണ്ടാം ആഴ്ചയായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. കിടിലനൊരു ഫീല്‍ ഗുഡ് മൂവിയായിരിക്കും വിജയ് സൂപ്പറും പൗര്‍ണമിയും എന്നാണ് ആദ്യം മുതല്‍ പുറത്ത് വരുന്ന സൂചനകളില്‍ നിന്നും വ്യക്തമാവുന്നത്.

പ്രാണ


നാളുകള്‍ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് പ്രാണ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ
ത്രില്ലര്‍ ഗണത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയും ജനുവരിയില്‍ റിലീസിനെത്തുകയാണ്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലുമായി ഒരേ സമയത്താണ് ചിത്രം നിര്‍മ്മിച്ചത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിങ്ങനെ നിരവധി പേരാണ് സിനിമയുടെ പിന്നണിയിലുള്ളത്. ഇന്ത്യയിലെ പ്രമുഖ ഛായഗ്രാഹകനായ പി സി ശ്രീറാമാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമം ശീറാം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ഡിങ്ക് സൗണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യയും പ്രാണയില്‍ പ്രയോഗിക്കുന്നുണ്ട്.

നീയും ഞാനും

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഷറഫുദീന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നീയും ഞാനും. എഴുത്തുകാരനും സംവിധായകനുമായ എകെ സാജന്‍ സംവിധാനം ചെയ്യുന്ന സിനിമ ജനുവരി രണ്ടാം ആഴ്ചയോടെ തിയറ്ററുകളിലേക്ക് എത്തും. ഷറഫുദീന് പുറമേ സിജു വില്‍സനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു സിത്താര നായികയായി അഭിനയിക്കുന്ന സിനിമ കിടിലനൊരു റോമന്റിക് ചിത്രമാണെന്നാണ് സൂചിപ്പിക്കുന്നത്

മിഖായേല്‍

കഴിഞ്ഞ വര്‍ഷം മലയാളത്തിലെ യൂത്തന്മാരില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരങ്ങളില്‍ ഒരാള്‍ നിവിന്‍ പോളി ആയിരുന്നു. മലയാളത്തില്‍ ഒരു യുവതാരത്തിന് പോലും ലഭിക്കാത്ത ഭാഗ്യമായിരുന്നു ഒറ്റ സിനിമയിലൂടെ നിവിന് ലഭിച്ചത്. കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചായിരുന്നു നിവിന്റെ മാജിക്. ഈ വര്‍ഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍ ആണ് തിയറ്ററുകളിലേക്ക് എത്തുന്ന നിവിന്റെ ആദ്യ സിനിമ. ഇമോഷണല്‍ രംഗങ്ങളുള്ള കിടലിനൊരു ആക്ഷന്‍ ചിത്രമായിരിക്കും മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 18 സിനിമ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. പ്രണവിന്റെ മാസ് ചിത്രമായിരിക്കുമെന്ന് സൂചനകള്‍ എല്ലാം ലഭിച്ചിരിക്കുന്ന ചിത്രം ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. പ്രണവിന്റെ ആദ്യ 2018 ജനുവരി 26 നായിരുന്നു റിലീസ് ചെയ്തത്. കൃത്യം ഒരു വര്‍ഷമെത്തിയപ്പോള്‍ അടുത്ത സിനിമയുമായി പ്രണവ് എത്തിയിരിക്കുകയാണ്.

മറ്റ് ഭാഷകളില്‍

മലയാളത്തില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് സിനിമകളാണ് വരാനിരിക്കുന്നത്. തമിഴിലെ സ്ഥിതിയും ഏകദേശം അതുപോലെയാണ്. രജനികാന്തിന്റെ പേട്ട, അജിത്തിന്റെ വിശ്വാസം, വിനയ വിദേയ രാമ എന്നിങ്ങനെ നിരവധി അന്യഭാഷ ചിത്രങ്ങളാണ് ഈ മാസം റിലീസിനൊരുങ്ങുന്നത്.

No comments:

Post a Comment