Showing posts with label NEWS. Show all posts
Showing posts with label NEWS. Show all posts

Thursday, January 3, 2019

ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി പീഡിപ്പിച്ച ചെയ്ത കേസില്‍ പുരോഹിതനെ അറസ്റ്റ് ചെയ്തു




അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി പുരോഹിതന്‍ ബലാല്‍സംഗത്തിനിരയാക്കിയത്. 30 വയസ്സുള്ള പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്.

 ആത്മീയ പാഠങ്ങള്‍ പറഞ്ഞു തരാമെന്ന വ്യാജേന ഇയാള്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയെ തടഞ്ഞു വെക്കുകയായിരുന്നു.
ഡിസംബര്‍ 24 നാണ് യുവതി അയോധ്യയിലെത്തിയത്. പിന്നീട് പുരോഹിതന്‍ പലതവണ പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോടു പറഞ്ഞു. ഇവര്‍ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി 

രക്ഷിക്കുകയും ചെയ്യുകയായിരുന്നു.അയോധ്യയിലെ മുതിര്‍ന്ന പുരോഹിതരില്‍ ഒരാളാണ് കൃഷ്ണ ഭട്ടാചാര്യ. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഹര്‍ത്താല്‍ സംഘര്‍ഷം; വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു...





തൃശൂര്‍: വാടാനപ്പിളളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി – എസ്.ഡി.പി.ഐ സംഘര്‍ഷത്തിനിടെ വാടാനപ്പള്ളി ഗണേശമംഗലത്താണ് സംഭവം.
 രാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം.
സുജിത്തിന് (37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.  
 വാടാനപ്പള്ളിയില്‍ തുറന്ന ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു.

 ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്





മുംബൈ: ഓംബുഡ്‌സ്മാന് മുന്നില്‍ പരാതി പ്രളയം ഒഴുകുകയാണ്. ബാങ്കിങ് ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിലാണ് നിലവില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 
പരാതികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം വര്‍ദ്ധനയാണ് ഇത്തവണ ഈ സാമ്പത്തിക വര്‍ഷമുണ്ടായിരിക്കുന്നത്

. അതായത്, നിലവില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് നഗരങ്ങളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്്. എന്നാല്‍, ലഭിച്ച പരാതികളില്‍ ഏറെയും എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ്.

കൂടാതെ, നിലവില്‍ ലഭിച്ച പരാതികളില്‍ 57 ശതമാനവും ചെന്നൈ, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നുളളതാണ്. എന്നാല്‍, ലഭിച്ച പരാതികളില്‍ 97 ശതമാനവും പരഹരിച്ചതായി ഓംബുഡ്‌സ്മാന്‍ അധികൃതര്‍ അറിയിച്ചു.

ഹര്‍ത്താല്‍; മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമായ മര്‍ദനം-റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു



തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ സമിതി നടത്തുന്ന ഹര്‍ത്താലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം.


സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തക്ക് നേരെയാണ് മര്‍ദനമുണ്ടായത്. 

തുടര്‍ന്ന് അക്രമത്തെ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്.
വനിതാ മാധ്യമ പ്രവര്‍ത്തകരുളപ്പെടെയാണ് മര്‍ദനമുണ്ടായത്. 
ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറമാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ട്.
 

Wednesday, January 2, 2019

രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്



മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക്്. മൂല്യത്തില്‍ ഇന്ന് 22 പൈസ ഇടിവ് നേരിട്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 70.40 എന്ന താഴ്ന്ന നിലയിലാണിപ്പോള്‍ ഇന്ത്യന്‍ നാണയം നിലനില്‍ക്കുന്നത്.

 അതായത്, വിദേശ നിക്ഷേപം പുറത്തേക്ക് പോകുന്നത് കൂടിയതും, മറ്റ് നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിപ്രാപിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയാന്‍ നിലവില്‍ കാരണമായിരിക്കുന്നത്. 

എന്നാല്‍, ക്രൂഡ് ഓയിലിന്റെ വിലയിടിവ് രൂപയുടെ മൂല്യത്തെ അധികം താഴേക്ക് പോകാതെ സഹായിക്കുന്നുണ്ട്. ആയതിനാല്‍, അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക് കണക്കാക്കിയിരുന്നത് ബാരലിന് 54.35 ഡോളര്‍ എന്ന നിലയിലാണ്. മാത്രമല്ല, ബുധനാഴ്ച്ച രൂപയുടെ മൂല്യത്തില്‍ 75 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. അതായത്,

 70.18 എന്ന നിലയിലായിരുന്നു ബുധനാഴ്ച്ച രൂപയുടെ മൂല്യം കണക്കാക്കിയിരുന്നത്.അതിനാല്‍, ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.